യൂക്കറിസ്റ്റിക് റിവൈവൽ ‘2022 ൽ ആരംഭിക്കും:

രാജ്യവ്യാപകമായി പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ആഴമായ ഭക്തിയും അറിവും വളർത്തുകയെന്ന ലക്ഷ്യത്തോടെ “യൂക്കറിസ്റ്റിക് റിവൈവൽ” സംഘടിപ്പിക്കാൻ ഒരുങ്ങി യുഎസ് ബിഷപ്പുമാർ .മിനിയാപൊളിസിന്റെസഹായ മെത്രാനും ബിഷപ്പുമാരുടെ സുവിശേഷവത്ക്കര ണ സമിതിയുടെ ചെയർമാനുമായ ബിഷപ്പ് ആൻഡ്രൂ കോസെൻസ് ജൂൺ 18 ന് നടന്ന വിർച്വൽ സ്പ്രിംഗ് മീറ്റിംഗിൽലാണ് ഇതു സംബന്ധിച്ച പദ്ധതി അവതരിപ്പിച്ചത്.ഇടവകകൾ, കുടുംബങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പരിശുദ്ധ കുർബാന യോടുള്ള ഭക്തി വളർത്തുവാനും,
പ്രാദേശിക തലത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യവ്യാപകമായി “മൂന്നുവർഷത്തെ പുനരുജ്ജീവന കാലഘട്ടം” ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നതായും ബിഷപ്പ് അറിയിച്ചു.രാജ്യത്തുടനീളമുള്ള നിരവധി കത്തോലിക്കാ വിശ്വാസികളും മാധ്യമ സംഘടനകളും സന്നദ്ധപ്രവർത്തകരും “യൂക്കറിസ്റ്റിക് റിവൈവൽന് വേണ്ട പിന്തുണയും വാഗ്ദാനവുo ചെയ്തിട്ടുണ്ടെന്നും ബിഷപ്പ് ആൻഡ്രൂ കോസെൻസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group