വ്യാജ മതനിന്ദ ആരോപണം : നരകയാതനകൾക്ക് ഒടുവിൽ ക്രിസ്ത്യൻ ദമ്പതികൾക്ക് അഭയം നൽകി യൂറോപ്പ്.

ലാഹോർ : വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് നിരപരാധിത്വം തെളിഞ്ഞതിനാൽ ശിക്ഷാവിമുക്തരാകുകയും ചെയ്ത ക്രിസ്ത്യൻ ദമ്പതികൾക്ക് അഭയം നൽകി യൂറോപ്പ്. ഏഴ് വർഷത്തെ ജയിൽ വാസത്തിനുശേഷം കഴിഞ്ഞ ജൂണിൽ കുറ്റവിമുക്തരാക്കപ്പെട്ട ഷഫ്കാത്ത് ഇമ്മാനുവൽ- ഷാഗുഫ്ത കൗസർ ദമ്പതികൾക്കും മക്കൾക്കുമാണ് യൂറോപ്പ്യൻ രാജ്യം അഭയാർത്ഥിത്വം നൽകിയത്. വധഭീഷണി തുടരുന്നതിനാൽ യൂറോപ്പിലെ ഏത് രാജ്യമാണ് ഇവർക്ക് അഭയം നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല ഇവർ കഴിഞ്ഞയാഴ്ച യൂറോപ്പിൽ സുരക്ഷിതമായി എത്തിച്ചേർന്നെന്ന്, അഭയാർത്ഥിത്വത്തിന് മുൻകൈയെടുത്ത മനുഷ്യാവകാശ സംഘടനയായ ‘എ.ഡി.എഫ് ഇന്റർനാഷണ’ലാണ് വെളിപ്പെടുത്തിയത്. സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കാനായതിൽ ആശ്വസിക്കുന്നുവെന്ന് ദമ്പതികൾ വ്യക്തമാക്കി. ‘വളരെ ബുദ്ധിമുട്ടുള്ള എട്ട് വർഷങ്ങൾക്കുശേഷം ഒടുവിൽ നാല് കുട്ടികളുമായി വീണ്ടും ഒന്നിക്കാനായതിൽ സന്തോഷമുണ്ട്. മതനിന്ദാ നിയമം ഉടൻ റദ്ദാക്കപ്പെടണമെന്നാണ് ആഗ്രഹം. ഞങ്ങൾക്ക് ഉണ്ടായതുപോലുള്ള അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കണമെങ്കിൽ മതനിന്ദാ നിയമം റദ്ദാക്കപ്പെടണം,’ ഷഫ്ഖത്ത് ഇമ്മാനുവൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group