യൂറോപ്യൻ യൂണിയൻ സ്ഥാപകനേതാവ് ധന്യനിരയിലേക്ക് ഉയർത്തപ്പെട്ടു…

യൂറോപ്യൻ യൂണിയന്റെ പ്രധാന “സ്ഥാപക പിതാവ്” എന്നറിയപ്പെടുന്ന ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞൻ റോബർട്ട് ഷുമാനെ
ധന്യനായി മാർപാപ്പ പ്രഖ്യാപിച്ചു .
ഫ്രഞ്ചുകാരനായ റോബർട്ട് ഷൂമാൻ അവതരിപ്പിച്ച ആശയങ്ങളാണ് പില്ക്കാലത്ത് യൂറോപ്യൻ യൂണിയൻ രൂപീകൃതമാകാൻ കാരണം ആയത്,
അതിനാൽ തന്നെ യൂറോപ്യൻ യൂണിയന്റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
പൊതു നന്മയ്ക്ക് വേണ്ടി വളരെയധികം പ്രയത്നിച്ച വ്യക്തിയായിരുന്നു റോബർട്ട് ഷൂമാനെന്നും ജർമ്മനിയുമായുള്ള അനുരഞ്ജനം വളരെയധികം ആഗ്രഹിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും നാമകാരണ നടപടികളുടെ ചുമതല വഹിക്കുന്ന
ഫാദർ ബർണാഡ് അഭിപ്രായപ്പെട്ടു.
1963 മരണമടഞ്ഞ റോബർട്ടോ ഷൂമാന്റെ നാമകരണ നടപടികൾ 30 വർഷം മുമ്പാണ് ആരംഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group