യൂറോപ്യൻ യൂണിയൻ ക്രിസ്തുമസ്’ എന്ന പദം റദ്ദാക്കാൻ നടത്തിയ നീക്കത്തെ അപലപിച്ച് കർദിനാൾ…

യൂറോപ്യൻ യൂണിയൻ ക്രിസ്തുമസ്’ എന്ന പദം റദ്ദാക്കാൻ നടത്തിയ നീക്കത്തെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് യൂറോപ്യൻ യൂണിയന്‍ മെത്രാൻ സമിതികളുടെ സംയുക്ത കമ്മീഷൻ അധ്യക്ഷൻ കർദ്ദിനാൾ ജിയാൻ ക്ലൗഡ് ഹോളെറിച്ച്.

സംഭാഷണങ്ങളിൽ നിന്നും ക്രിസ്തുമസ്’ എന്ന പദം ഒഴിവാക്കണമെന്ന് സമത്വത്തിനു വേണ്ടിയുള്ള യൂറോപ്യൻ കമ്മീഷണർ ഹെലേന ഡളളി ഏതാനും ദിവസങ്ങൾക്കു മുമ്പ് ഔദ്യോഗിക പദവിയിൽ ഇരിക്കുന്നവർക്ക് നിർദ്ദേശം നൽകുകയും ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടർന്ന് നിർദ്ദേശം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് വത്തിക്കാൻ പ്രസ്സ് ഓഫീസിൽ വച്ച് മാധ്യമങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു കർദ്ദിനാൾ ഹോളെറിച്ച്.

‘മെറി ക്രിസ്തുമസ്’ എന്ന് പറയുന്നതിന് പകരം ‘ഹാപ്പി ഹോളിഡേയ്സ്’ എന്ന് പറയണമെന്നാണ് ഹെലേന ഡളളി ആവശ്യപ്പെട്ടിരുന്നത്. യൂറോപ്യൻ യൂണിയൻ നിർദ്ദേശം മറ്റുള്ളവരെ ഉപദ്രവിക്കാൻ വേണ്ടിയായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെങ്കിലും, ക്രൈസ്തവർ അത് എങ്ങനെ കണക്കിലെടുക്കും എന്ന കാര്യം സംഘടന പരിഗണിച്ചില്ലെന്ന് കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ഗ്രീസ്, സൈപ്രസ് സന്ദർശനത്തിന് ശേഷം തിരികെ വത്തിക്കാനിലേക്ക് മടങ്ങുന്ന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും യൂറോപ്യൻ യൂണിയൻ നടപടിയെ വിമർശിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group