സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദയാവധം നിയമവിധേയമാക്കുന്ന പശ്ചാത്തലത്തിൽ സർക്കാരുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍.
സര്‍ക്കാര്‍ അനുമതിയോടെ പൗരന്മാരെ കൊല്ലുന്നത് വിനാശകരമായ നീക്കമാണെന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പ്രതികരിച്ചു. സഭയുടെ പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണ് ദയാവധം. സര്‍ക്കാര്‍ നല്‍കുന്ന സേവനത്തില്‍ നിന്നു വ്യത്യസ്തമാണ് സഭയും മറ്റു സംഘടനകളും ആരോഗ്യ രംഗത്തും വയോജന പരിപാലന രംഗത്തും നല്‍കുന്ന സേവനം. ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ജീവിതത്തിന്റെ മാഹാത്മ്യവും പവിത്രതയും അതിന്റെ ഫലമായി ആരെയും കൊല്ലരുതെന്ന കല്‍പനയെയും വളരെ പരിപാവനമായാണ് സഭ കരുതുന്നത്. വൈദ്യശാസ്ത്രരംഗത്ത് ഉള്‍പ്പെടെ ഈ മൂല്യങ്ങളാണ് ഇത്രയും കാലം
പിന്തുടർന്നത് അതു നിസാരമായി ഉപേക്ഷിക്കാന്‍ സഭയ്‌ക്കോ വിശ്വാസികള്‍ക്കോ ആവില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലൂടെ നാം കടന്നു പോകുമ്പോൾ ജീവിതത്തിന്റെ പവിത്രതയും തത്വങ്ങളും നാം ഉയര്‍ത്തിപ്പിടിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group