ദയാവധം നടപ്പാക്കില്ല :ധീരമായ നിലപാടുമായി സഭ നേതൃത്വം.

ഓസ്ട്രേലിയ:കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിൽ
ദയാവധം നടപ്പിലാക്കില്ലന്ന ധീരമായ നിലപാടുമായി സഭാനേതൃത്വം. റവ. ഡോ. ജോ പാർക്കിൻസണാണ്പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ അടുത്തിടെ നിലവിൽ വന്ന ദയാവധ നിയമം സഭയുടെ കീഴിലുള്ള ആശുപത്രികളിലും ആരോഗ്യ സ്ഥാപനങ്ങളിലും നടപ്പാക്കില്ലെന്ന തീരുമാനം അറിയിച്ചത്.ദയാവധത്തിനായി ഒരുതരത്തിലുള്ള നടപടികളിലേക്കും കടക്കാൻ ആശുപത്രി ജീവനക്കാരെ അനുവദിക്കില്ലെന്നും ഡോ. പാർക്കിൻസൺ വ്യക്തമാക്കി.ഓസ്ട്രേലിയ കാതലിക്ക് ഹെൽത്തും ഡിസബിലിറ്റി ആൻഡ് ഏജ്ഡ് കെയർ സെക്ടറും ഏറ്റവും മികച്ച ചികിത്സയും പരിചരണവും തങ്ങളുടെ രോഗികൾക്കും അന്തേവാസികൾക്കും ഉറപ്പുവരുത്തുമെന്നും ഡോ. പാർക്കിൻസൺ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group