ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്ന സുവിശേഷ പ്രഘോഷകർ വി. പൗലോസിനെ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പാ.
ജൂൺ 18- ന് ‘സൊസൈറ്റി ഓഫ് സെന്റ് പോൾ’ എന്ന സന്യാസസഭാ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മാർപാപ്പാ.
“ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാൻ ഏറ്റവും ഫലപ്രദവും സമകാലികവുമായ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിക്കുന്നത് തുടരണം. വി.പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം നിങ്ങൾ മറക്കരുത്. ലോകത്തെ രൂപാന്തരപ്പെടുത്തുക എന്ന് വി. പൗലോസ് പറയുന്നില്ല. എന്നാൽ സ്വയം രൂപാന്തരപ്പെടണം എന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങളെ രൂപാന്തരപ്പെടുത്താൻ കഴിയുന്ന ഒരേയൊരു ശക്തിയായ പരിശുദ്ധാത്മാവിന് നിങ്ങളുടെ ജീവിതത്തിൽ ഇടം നൽകുക. അത് മാത്രമല്ല, ആധുനിക ആശയ വിനിമയം സൃഷ്ടിച്ച പുതിയ സംസ്കാരത്തിലേക്ക് സുവിശേഷ സന്ദേശങ്ങളെ സമന്വയിപ്പിക്കേണ്ടതും ഇന്നിന്റെ ആവശ്യമാണെന്നും “- പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group