നൈജീരിയ: കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയതിനുപുറമേ നൈജീരിയയിൽ ഒരു സുവിശേഷ പ്രഘോഷകൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.നൈജീരിയയിലെ കടുന സംസ്ഥാനത്ത് മിഷൻ പ്രവർത്തനങ്ങൾ ചെയ്യുന്ന സീലസ് യാക്കോബ് അലീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം കത്തോലിക്കാ പുരോഹിതനെ തട്ടിക്കൊണ്ടുപോയതിനുപിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം നൈജീരിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ ആക്രമണം വർധിച്ചുവരികയാണ് കഴിഞ്ഞ പത്തു വർഷത്തെ കണക്ക് പരിശോധിച്ചാൽ 43,000ക്രൈസ്തവരാണ് രാജ്യത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. 18,500 അധികം ക്രൈസ്തവരെ രാജ്യത്തുനിന്ന് കാണാതായിട്ടുണ്ട്. 17500 ഓളം ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടതായും, രണ്ടായിരത്തോളം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ട തായുമാണ് റിപ്പോർട്ടുകൾ.ബൊക്കോ ഹരാം, ഫുല്ലാനി തുടങ്ങിയ തീവ്രവാദ സംഘടനകളാണ് ക്രൈസ്തവർക്കെതിരെ ആക്രമണം നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group