കൊച്ചി: സ്നേഹത്തിന്റെ അവതാരമാണ് ഓരോ അമ്മയുമെന്ന് പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.മുണ്ടൂർ യുവക്ഷേത്ര കോളജിൽ അന്തർദേശീയ സീറോ മലബാർ മാതൃവേദി ജനറൽ ബോഡി യോഗം, ഇലക്ഷൻ കാന്പയിൻ എന്നിവയോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃവേദി ബിഷപ് ഡലഗേറ്റ് മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. രാവിലെ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ പതാക ഉയർത്തിയതോടെ സമ്മേളനത്തിനു തുടക്കമായി. തുടർന്ന് പരിശുദ്ധ അമ്മയെ വേദിയിൽ പ്രതിഷ്ഠിക്കൽ ചടങ്ങിനു പാലക്കാട് രൂപത മാതൃവേദി ഡയറക്ടർ ഫാ. ബിജു കല്ലിങ്ങൽ നേതൃത്വം നൽകി. അന്തർദേശീയ ഭാരവാഹികൾ, രൂപത ഡയറക്ടർമാർ, ആനിമേറ്റർമാർ, രൂപത പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്ത സമ്മേളനത്തിൽ അന്തർദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷയായിരുന്നു. മാതൃവേദി ഡയറക്ടർ ഫാ. വിൽസണ് എലുവത്തിങ്കൽ കൂനൻ ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ റിപ്പോർട്ടും, സെക്രട്ടറി റിൻസി ജോസ് കണക്കും അവതരിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group