ഒരു കുടുംബത്തിലെ എല്ലാവരുടേയും പിറന്നാള്‍ ഒരു ദിവസം; ഈ അദ്ഭുതത്തിന് ലോക റെക്കോഡ്

വീട്ടിലുള്ള കുടുംബാംഗങ്ങളുടെയെല്ലാം പിറന്നാൾ ഒരു ദിവസം. കേൾക്കുമ്പോൾ കുറച്ച് അതിശയം തോന്നാo, എങ്കിലും സംഗതി സത്യമാണ്.

പാകിസ്താനില്‍ നിന്നുള്ള അമീര്‍ അലിക്കും കുടുംബത്തിനുമാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്.

ലാര്‍കാനയില്‍ നിന്നുള്ള അമീറിന്റേയും ഭാര്യ ഖദീജയുടേയും ഏഴു മക്കളുടേയും ജന്മദിനം ഒരേ ദിവസമാണ്. ഒമ്ബതുപേരും ജനിച്ചത് ഓഗസ്റ്റ് ഒന്നിനാണ്. സിന്ധു, ഇരട്ട പെണ്‍കുട്ടികളായ സോസിയും സപ്നയും, ആമിര്‍, അംബര്‍, ഇരട്ട ആണ്‍കുട്ടികളായ അമ്മര്‍, അഹ്മര്‍ എന്നിവരാണ് മക്കള്‍.

19നും 30നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഒരേ ദിവസത്തില്‍ ജനിച്ച ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കുടുംബം എന്ന ഗിന്നസ് ലോകറെക്കോഡും അമീറിന്റെ കുടുംബം സ്വന്തമാക്കി കഴിഞ്ഞു.അതു മാത്രമല്ല, അമീറിന്റേയും ഖദീജയുടേയും വിവാഹ വാര്‍ഷിക ദിനവും ഓഗസ്റ്റ് ഒന്നിനാണ്. 1991-ലാണ് ഇവര്‍ വിവാഹിതരായത്. 1992-ല്‍ ഖദീജ ആദ്യ കുഞ്ഞിന് ജന്മം നല്‍കി.

ഇരുവരുടേയും പിറന്നാള്‍ ദിവസംതന്നെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ സന്തോഷവും അദ്ഭുതവും തോന്നിയെന്നും അമീറും ഖദീജയും പറയുന്നു. പിന്നീട് ബാക്കി കുട്ടികളും ഇതേ ദിവസം ജനിച്ചപ്പോള്‍ അത് ദൈവത്തിന്റെ സമ്മാനമാണെന്ന് വിശ്വസിക്കാനാണ് ഇരുവര്‍ക്കും ഇഷ്ടം. ഏഴ് പേരും ജനിച്ചത് സാധാരണ പ്രസവത്തിലൂടെയാണെന്നും ഖദീജ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group