സിനഡിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥർ : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

സീറോ മലബാർ സഭയുടെ സിനഡ് എടുത്ത എല്ലാ തീരുമാനങ്ങളും പൂർണമായും അനുസരിക്കാനും നടപ്പിൽവരുത്തുവാനും സഭയിലെ എല്ലാം വിശ്വാസികളും ബാധ്യസ്ഥരാണെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

വ്യക്തികളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളെക്കാൾ സഭാപിതാക്കന്മാർ പ്രാർത്ഥനയോടെ തീരുമാനിച്ച നയങ്ങൾക്കും സഭാ സംവിധാനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.

ലോകവ്യാപകമായി സാർവ്വത്രിക സഭയിൽ ശുശ്രുഷകൾ നിർവഹിക്കുന്ന സീറോ മലബാർ സഭയിൽ ഒരേ വിശ്വാസ പാരമ്പര്യം ആചാരാനുഷ്ഠാനങ്ങൾ, വിശുദ്ധ കുർബാന അർപ്പണം, എന്നിവയെല്ലാം പതിറ്റാണ്ടുകളായുള്ള വിശ്വാസികളുടെ പ്രാർത്ഥനയും ആഗ്രഹവുമാണ്. ഈ ആഗ്രഹം മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ സഭാഗംങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.
വിശ്വാസികൾ പഠനം,ജോലി,വിവാഹം,കുടിയേറ്റം എന്നിവയുടെ ഭാഗമായി വിവിധ രൂപതകളിലേയ്ക്കും ഇടവകളിലേയ്ക്കും അവരുടെ താമസവും ജീവിതവും മാറേണ്ടിവരുന്നു. ലോകത്തെവിടെയായിരുന്നാലും സീറോമലബാർ സഭയുടെ ഏകികൃത ക്രമത്തിലുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനുള്ള വിശ്വാസികളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട് .സഭാ ശുശ്രുഷകളും കൂദാശകളും ഒരേ ക്രമത്തിൽ സ്വീകരിക്കാനും അനുഷ്ഠിക്കാനും പങ്കെടുക്കുവാനും വിശ്വാസികളും കുടുംബങ്ങളും തീവ്രമായി ആഗ്രഹിക്കുന്നുവെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group