എല്ലാം എല്ലാവർക്കും സൗജന്യം:ജോസഫിന്റെ കട….

ജോസഫിന്റെ കടയിലെ വിലവിവരപ്പട്ടിക പുറത്തുപ്രദര്‍ശിപ്പിച്ചിട്ടുണ്ട്….പക്ഷേ,
വിലയുടെ സ്ഥാനത്ത് പൂജ്യമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്….
അതെ…!!!
അതു നൂറ് ശതമാനം സത്യമാണ്…. തക്കാളി, കിഴങ്ങ്,പച്ചമുളക്,സവോള കുമ്പളങ്ങ, കപ്പ, ചക്ക തുടങ്ങി ഒരു കുടുംബത്തിനു ആവശ്യമായിട്ടുള്ള പച്ചക്കറികളെല്ലാം ജോസഫിന്റെ കടയിലുണ്ട്…..
ആര്‍ക്കും വാങ്ങാം…..ദിവസവും വാങ്ങാം….
ജാതിയോ മതമോ ഒന്നുമിവിടെ പ്രശ്നമല്ല. ആവശ്യപ്പെടുന്ന പ്രകാരം എടുത്തു തരാനും ആളുകളുണ്ട്…..
മറ്റൊരു പ്രത്യേകത കാഷ്യറില്ലെന്ന്…. പണം വാങ്ങാനോ ചോദിക്കാനോ ആരുമില്ലെന്ന്…..
പണം നല്‍കേണ്ടതുമില്ല….
ഒരു കുടുംബത്തിന് ഒരു ദിവസത്തേക്കുള്ളതാണ് നൽകുന്നതെന്നതെന്ന് മാത്രം….
സാധനങ്ങൾ ആവശ്യമുള്ളവർക്ക് ആര്‍ക്കും ദിവസവും വരാമെന്നതാണ് ജോസഫിന്റെ കടയുടെ പ്രത്യേകത…..ലോക്ഡൗണ്‍ കാലത്ത് ക്ലേശത്തിലായവര്‍ക്ക് സഹായമെന്ന കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി ഫാ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മനസിലെ ആശയത്തില്‍നിന്നാണ് ജോസഫിന്റെ കടയുടെ പിറവി…..ഇപ്പോൾ ശരാശരി 1,000 പേര്‍ ഇവിടെ ദിവസവും വരുന്നുണ്ട്…..പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ വരുന്നവരുടെ പേരുകള്‍ എഴുതി വയ്ക്കുന്നതു കൊണ്ടുതന്നെ എത്രപേർ എത്തുന്നുണ്ടെന്ന് കൃത്യമായി അറിയാനും കഴിയും…. ദൈവാലയത്തോടനുബന്ധിച്ചുള്ള മദര്‍ തെരേസ ഹാളിലാണ് ജോസഫിന്റെ കടയുടെ പ്രവര്‍ത്തനം…30,000 രൂപ പള്ളിയില്‍നിന്നും എടുത്താണ് കട തുടങ്ങിയത്….
അറിഞ്ഞും കേട്ടുമൊക്കെ വന്നവരൊക്കെ അഞ്ഞൂറും ആയിരവുമൊക്കെയായി നല്‍കുന്നതുകൊണ്ടാണ് ഇപ്പോഴത്തെ പ്രവർത്തനം…..സംഭാവനകള്‍ സാധനങ്ങൾ സാധനങ്ങളായി നല്‍കുന്നവരുമുണ്ടെന്ന് അംബ്രോസ് അച്ചൻ പറയുന്നു…..ചാലക്കുടി വെറ്റിലപ്പാറയില്‍നിന്ന് ചക്കയും മറ്റു ഭക്ഷ്യവസ്തുക്കളുമായി എത്തുന്നവര്‍ പറയുന്നത്, ”കടലിന്റെ മക്കള്‍ക്ക് കാടിന്റെ മക്കളുടെ സഹായമെന്നാണ്.”
ക്ഷാമകാലത്ത് ഇസ്രായേല്‍ക്കാരെ തീറ്റിപ്പോറ്റിയ പൂര്‍വ്വപിതാവായ ജോസഫിനെക്കുറിച്ചുള്ള സ്മരണ നിലനിർത്താനും ആഗോള കത്തോലിക്ക സഭ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്നതിനാലുമാണ് ”ജോസഫിന്റെ കട ”എന്ന പേരു നല്‍കിയതെന്ന് ഫാ. അംബ്രോസ് പുത്തന്‍വീട്ടില്‍ പറയുന്നു….എല്ലാത്തിലുപരിയായി അധ്വാനിക്കുന്നവര്‍ക്കെല്ലാം യൗസേപ്പിതാവിന്റെ മുഖഛായയാണെന്ന് ഈ വൈദികൻ ഓർമ്മിപ്പിക്കുന്നു….
പണവും സാധനങ്ങളുമായി സഹായിക്കാൻ വരുന്നവർക്കും,
വാങ്ങാന്‍ വരുന്നവരുടെ മുഖങ്ങള്‍ക്കും ഒരേ ഛായയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസുകളിൽ…..ലോക്ഡൗണ്‍ പിന്‍വലിച്ചാലും മാസത്തില്‍ ഒന്നോ ആഴ്ചയിൽ ഒന്നോ എന്ന വിധത്തില്‍ ”ജോസഫിന്റെ കട”
മുമ്പോട്ടു കൊണ്ടുപോകാനുള്ള ആലോചനയിലാണ് ഫാ. അംബ്രോസ് പുത്തന്‍വീട്ടില്‍…..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group