മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ത്യയിൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്കെതിരേയുള്ള തെളിവുകൾ വ്യാജമായി നിർമിക്കപ്പെട്ടതെന്ന് അമേരിക്കൻ ഫോറൻസിക് ഏജൻസി. മഹാരാഷ്ട്രയിലെ
ഭീമ കൊറേഗാവിൽ ആക്രമണത്തിന് ആഹ്വാനം നൽകിയെന്നാരോപിച്ചാണ്
സ്റ്റാൻ സ്വാമി ഉൾപ്പെടെ 16 പേരെ NIA കസ്റ്റഡിയിലെടുത്തത്.
ഇതേ കേസിൽ അറസ്റ്റിലായ സുരേന്ദ്ര ഗാഡ്ലിംഗിന്റെ കംപ്യൂട്ടറിലൂടെ മാൽവെയറുകൾ വഴി ചില വിവരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടെന്നാണു യുഎസ് ഫോറൻസിക് ഏജൻസി ആഴ്സനൽ കൺസൾട്ടിംഗിന്റെ കണ്ടെത്തൽ. കൂടാതെ ഇതേ കേസിൽ തന്നെ അറസ്റ്റിലായ വിൽസൺ എന്നയാളുടെ കംപ്യൂട്ടർ ഹാക് ചെയ്യപ്പെട്ടതായി മുപ്പതിലധികം വ്യാജരേഖകൾ കൂട്ടിച്ചേർത്തതായും ബോസ്റ്റനിലുള്ള ഈ ഏജൻസി നേരത്തേ കണ്ടെത്തിയിരുന്നു.
അതുകൊണ്ടുതന്നെ ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിലേക്ക് ഇ-മെയിൽ വഴി നിരവധി മാൽവെയറുകൾ എത്തിയിട്ടുണ്ടെന്നും മെയിൽ തുറന്ന് ലിങ്കിൽ ക്ലിക് ചെയ്തതോടെ ചാര വൈറസുകളെന്നറിയപ്പെടുന്ന മാൽവെയറുകൾ കംപ്യൂട്ടറിലെ പ്രോഗ്രാംഫയലിൽ ഫോൾഡർ സൃഷ്ടിച്ച് കടന്നുകൂടിയെന്നും 14 ഫോൾഡറുകളാണ് ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ടതണെന്നാണ് പുതിയ വിവരം
ഈ ഫോൾഡറുകൾ ആയിരുന്നു കേസിൽ വഴിത്തിരിവായി എൻഐഎ കോടതിയെ ബോധിപ്പിച്ച തെളിവുകളെന്നും കണ്ടെത്തിയത്.
വ്യാജരേഖാ കേസുകളിൽ ഏറ്റവും ഗൗരവമർഹിക്കുന്ന ഒന്നാണിതെന്നുo യുഎസ് ഫോറൻസിക് ഏജൻസി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group