സ്റ്റാൻ സ്വാമിക്കെതിരേയുള്ള തെളിവുകൾ സൃഷ്ടിക്കപ്പെട്ടത് :യുഎസ് ഫോറൻസിക് ഏജൻസി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ത്യയിൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ വ്യാ​​​ജ​​​മാ​​​യി നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ഫോ​​​റ​​​ൻ​​​സി​​​ക് ഏ​​​ജ​​​ൻ​​​സി. മഹാരാഷ്ട്രയിലെ
ഭീ​​​മ കൊ​​​റേ​​​ഗാ​​​വി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം നൽകിയെന്നാരോപിച്ചാണ്
സ്റ്റാൻ സ്വാമി ഉൾപ്പെടെ 16 പേരെ NIA കസ്റ്റഡിയിലെടുത്തത്.
ഇ​​​തേ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ സു​​​രേ​​​ന്ദ്ര ഗാ​​​ഡ്‌​​​ലിം​​​ഗി​​​ന്‍റെ കം​​​പ്യൂ​​​ട്ട​​​റി​​​ലൂ​​​ടെ മാ​​​ൽ​​​വെ​​​യ​​​റു​​​ക​​​ൾ വ​​​ഴി ചി​​​ല വി​​​വ​​​ര​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നാ​​ണു യു​​​എ​​​സ് ഫോ​​​റ​​​ൻ​​​സി​​​ക് ഏ​​​ജ​​​ൻ​​​സി ആ​​​ഴ്സ​​​ന​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ടിം​​​ഗി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. കൂടാതെ ഇതേ കേസിൽ തന്നെ അറസ്റ്റിലായ ​​​ വിൽ​​സൺ എ​​​ന്ന​​​യാ​​​ളു​​​ടെ കം​​​പ്യൂ​​​ട്ട​​​ർ ഹാ​​​ക് ചെയ്യപ്പെട്ടതായി മു​​​പ്പ​​​തി​​​ല​​​ധി​​​കം വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​താ​​​യും ബോ​​​സ്റ്റ​​​നി​​​ലു​​​ള്ള ഈ ​​​ഏ​​​ജ​​​ൻ​​​സി നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.
അതുകൊണ്ടുതന്നെ ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി​​​യു​​​ടെ കം​​​പ്യൂ​​​ട്ട​​​റി​​​ലേ​​​ക്ക് ഇ-​​​മെ​​​യി​​​ൽ വ​​​ഴി നി​​​ര​​​വ​​​ധി മാ​​​ൽ​​​വെ​​​യ​​​റു​​​ക​​ൾ എ​​​ത്തി​​യിട്ടുണ്ടെന്നും മെ​​​യി​​​ൽ തു​​​റ​​​ന്ന് ലി​​​ങ്കി​​​ൽ ക്ലി​​​ക് ചെ​​​യ്ത​​​തോ​​​ടെ ചാ​​​ര വൈ​​​റ​​​സു​​​ക​​​ളെ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മാ​​​ൽ​​​വെ​​​യ​​​റു​​​ക​​​ൾ കം​​​പ്യൂ​​​ട്ട​​​റി​​​ലെ പ്രോ​​​ഗ്രാം​​​ഫ​​​യ​​​ലി​​​ൽ ഫോ​​​ൾ​​​ഡ​​​ർ സൃ​​​ഷ്ടി​​​ച്ച് ക​​​ട​​​ന്നു​​​കൂ​​​ടിയെന്നും 14 ഫോ​​​ൾ​​​ഡ​​​റു​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ സൃഷ്ടിക്കപ്പെട്ടതണെന്നാണ് പുതിയ വിവരം
ഈ ​​​ഫോൾഡറുകൾ ആയിരുന്നു കേ​​​സി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യി എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി​​​യെ ബോ​​​ധി​​​പ്പി​​​ച്ച തെ​​​ളി​​​വു​​​ക​​​ളെന്നും ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
വ്യാ​​​ജ​​​രേ​​​ഖാ കേ​​​സു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും ഗൗ​​​ര​​​വ​​​മ​​​ർ​​​ഹി​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണി​​​തെ​​​ന്നുo യുഎസ് ഫോറൻസിക് ഏജൻസി റി​​​പ്പോ​​​ർ‌​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group