ഫ്രഞ്ച് പുരോഹിതന്റെ കൊലപാതകം ഐസിസ് നേതാവിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകൾ.

ഫ്രഞ്ച് പുരോഹിതൻ ഫാ. ജാക്വസ് ഹാമലിന്റെ കൊലപാതകത്തിൽ സിറിയയിലെ മുതിർന്ന ഐസിസ് നേതാവിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു.
ഫ്രാൻസിലെ നോർമണ്ടി ‘സെന്റ് എറ്റിനി ഡു റൂവ്റേ’ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കവേ രണ്ട് ഐസിസ് തീവ്രവാദികൾ ചേർന്ന് 85 വയസുകാരനായ ഫാ. ഹാമിലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സിറിയയിലെ ഐസിസ് നേതാവിന്റെ നിർദേശം അനുസരിച്ചാണ് കൊലപാതകം നടന്നതെന്ന് വ്യക്തമാക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഫാ.ഹാമിലിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്റലിജന്റ്‌സ് അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തുവരുമെന്നാണ് സൂചനകൾ. എന്നാൽ
ഫാ. ഹാമെലിന്റെ നാമകരണ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസിലെ റൗൺ അതിരൂപത. ഫാ. ഹാമെലിന്റെ ആത്മശാന്തിക്കായി അർപ്പിച്ച ദിവ്യബലിമധ്യേ, ഹാമെലിന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് ഫ്രാൻസിസ് പാപ്പ നടത്തിയ പരാമർശം ശ്രദ്ധ നേടിയിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group