പുതിയ സന്യാസസമൂഹങ്ങൾ തുടങ്ങുന്നത് പാപ്പയുടെ അനുമതിയോടെ മാത്രം : കാനൻ നിയമത്തിൽ ഭേദഗതി വരുത്തി വത്തിക്കാൻ.

വത്തിക്കാൻ സിറ്റി: കാനോൻ നിയമ സംഹിതയുടെ 579 പരിഷ്കരിച്ച് ഫ്രാൻസിസ് പാപ്പാ. പുതിയ സന്യാസ സമൂഹങ്ങളുടെ രൂപീകരണം ഇനി മുതൽ മാർപാപ്പയുടെ അനുമതിയോടെ മാത്രം. കാനോന്റെ പുതിയ നിയമം നവംബർ 10 മുതൽ പ്രാബല്യത്തിൽ വരും.

 ഒരു പുതിയ സന്യാസ സമൂഹത്തിന് അനുവാദം കൊടുക്കുന്നതിന് മുൻപ് മെത്രാൻമാർ വത്തിക്കാനെ അറിയിക്കണമെന്ന് 2016 -ൽ വത്തിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് രേഖാമൂലമുള്ള അനുമതി വത്തിക്കാനിൽ നിന്ന് മെത്രാനു  ലഭിച്ചാൽ മാത്രമേ പുതിയ സന്യാസസഭകൾ രൂപതകളിൽ സ്ഥാപിക്കാൻ പാടുള്ളൂ.  

   മാർപാപ്പയുടെ “ഓതന്റിക്കം കരിസ്മാറ്റിക്” എന്ന അപ്പോസ്തോലിക ലേഖനത്തിൽ പറയപ്പെടുന്നതനുസരിച്ച്, പുതിയ മതക്രമം അല്ലെങ്കിൽ പുതിയ സഭ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വത്തിക്കാന്റെ തീരുമാനം അന്തിമമായിരിക്കും. കാനോൻ 579-ൽ വരുത്തിയ പരിഷ്കരണം മാർപാപ്പയുടെ പ്രധിരോധ നിയന്ത്രണം കൂടുതൽ വ്യക്തമാക്കുന്നു. സാന്താക്രോസ്സിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ കാനാൻ നിയമ വൈസ് ഡീൻ ഫാ. ഫെർണാണ്ടോ പ്യൂഗ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ,  “എന്റെ അഭിപ്രായത്തിൽ നിയമത്തിന്റെ അടിത്തറ മാറിയിട്ടില്ല. തീർച്ചയായും മെത്രാൻമാരുടെ സ്വയം ഭരണാധികാരം കുറയുന്നു, അത്രമാത്രം.”

2016 -ലെ വത്തിക്കാന്റെ ‘കോൺഗ്രസ്സ് ഫോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക്കിൽ’ പറയുന്നത്, മാറ്റത്തിന്റെ പ്രചോദനങ്ങൾ നിയമ വ്യാഖ്യാനത്തിന്റെ വ്യക്തതയിലേക്ക് മടങ്ങുക എന്നതാണ്. അശ്രദ്ധമായ രീതിയിൽ മെത്രാൻമ്മാർ സന്യാസ സഭകൾക്ക് അനുവാദം നൽകാതിരിക്കുന്നതിനാണ് 2016-ൽ വത്തിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ ഇറക്കിയത്.

അപ്പോസ്തലിക്ക് ലൈഫിന്റെ തലവൻ ‘ജോസ് റോഡിഗ്രസ് കോർബെല്ലോ’ 2026 ജൂൺ മാസം എഴുതിയ ‘ലോസാർവത്തോറ റൊമാനി’ എന്ന ലേഖനത്തിൽ ഒത്തിരി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. എന്നാൽ അതിൽ പ്രത്യേകമായി മത സ്ഥാപനങ്ങളിലെ പ്രതിസന്ധികളിൽ ഉള്ള ആഭ്യന്തര വിഭജനം, അധികാര പോരാട്ടങ്ങൾ, അധിക്ഷേപകരമായ അച്ചടക്ക നടപടികൾ തുടങ്ങിയവയാണ്. ഈ ലേഖനത്തിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് വത്തിക്കാന്റെ പുതിയ തീരുമാനം.  

 സന്യാസ ജീവിതം സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണ രേഖയിൽ പറയുന്നതുപോലെ ‘ആത്മീയ ചൈതന്യവും ഊർജ്ജവുമില്ലാത്ത സ്ഥാപനങ്ങൾ വിവേകമില്ലാതെയും അലക്ഷ്യമായും സൃഷ്ടിക്കുന്നതിൽ അർത്ഥമില്ലെന്ന കൗൺസിലിന്റെ പഠനത്തെ പാപ്പാ തന്റെ സ്വധികാര പ്രബോധനത്തിൽ ആവർത്തിക്കുന്നുണ്ട്. പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനങ്ങൾ ആണ് സന്യാസ സമൂഹ സ്ഥാപനത്തിന്റെ അടിസ്ഥാനം എന്ന തീരുമാനത്തോട് സഭ ഒന്നടങ്കം യോജിപ്പ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group