യുട്യൂബിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ടെലിവിഷന്‍ ശ്രംഖലയായ ‘ഏറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (ഇഡബ്ല്യുടിഎന്‍) പോളണ്ടിന്റെ യുട്യൂബ് ചാനല്‍ റദ്ദാക്കിയതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന ഒടുവിലത്തെ സംഭവം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇഡബ്ല്യുടിഎന്‍ പോളണ്ടിന്റെ ചാനല്‍ യുട്യൂബ് ബ്ലോക്ക് ചെയ്യുന്നത്. യാതൊരു മുന്നറിയിപ്പോ, വിശദീകരണമോ കൂടാതെയാണ് യുട്യൂബിന്റെ നടപടിയെന്നു ഇഡബ്ല്യുടിഎന്‍ പോളണ്ടിന്റെ ജനറല്‍ ഡയറക്ടറായ ഫാ. പിയോട്ര്‍ വിസ്നിയോവസ്കി പറഞ്ഞു. വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ സ്ഥാപിച്ച നീപോകാലാനോവ് ആശ്രമത്തിലെ ദിവ്യകാരുണ്യ നിത്യാരാധനയുടെ തത്സമയ സംപ്രേഷണം ഉള്‍പ്പെടെ വിവിധങ്ങളായ കത്തോലിക്ക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനലാണ് യുട്യൂബ് ബ്ലോക്ക് ചെയ്തത്.
ഗൂഗിളിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മൂന്നര ദിവസങ്ങള്‍ക്ക് ശേഷം ചാനല്‍ വീണ്ടും പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും കൂടെ കൂടെ ബ്ലോക്ക് ഏര്‍പ്പെടുത്തുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ദിവ്യകാരുണ്യ നിത്യാരാധനയുടെ തത്സമയ സംപ്രേഷണവുമായി ലോകത്ത് ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിച്ച ഈ ചാനല്‍ പ്രതിമാസം ഏതാണ്ട് 10 ലക്ഷത്തോളം ആളുകളാണ് കാണുന്നത്. കൊറോണ പകര്‍ച്ചവ്യാധികാലത്ത് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയാതിരുന്നവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ജീവനാഡിയായിരുന്നു ചാനല്‍. വിശുദ്ധ കുര്‍ബാനയ്ക്ക് പുറമേ, കത്തോലിക്കാ വാര്‍ത്തകള്‍, വീഡിയോകള്‍, സിനിമകള്‍, പ്രബോധനങ്ങള്‍, പ്രസംഗങ്ങള്‍ ഉള്‍പ്പെടെ 4,500-ഓളം ഭക്തിസാന്ദ്രമായ ഉള്ളടക്കങ്ങളാണ് ചാനലില്‍ ലഭ്യമാവുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group