ന്യൂ ഡല്‍ഹി: വായ്പകളുടെ മേല്‍ അമിതമായ പലിശ ഏര്‍പ്പെടുത്തുന്ന തുള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചതിന് നാല് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.
നാല് എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിട്ടത്. ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, ആരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാന്‍സ്, നവി ഫിന്‍സെര്‍വ് എന്നീ സ്ഥാപനങ്ങളെയാണ് വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിലക്കിയത്. നിരോധനം ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രമുഖ സ്വര്‍ണ്ണ വായ്പ കമ്ബനിയായ മണപ്പുറം ഫിനാന്‍സ് ആണ് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് പ്രമോട്ടുചെയ്യുന്നത്. നവി ഫിന്‍സെര്‍വ് മുന്‍ ഫ്‌ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പ്രമോട്ടുചെയ്യുന്നു . ശിവാശിഷ് ചാറ്റര്‍ജിയും യുവരാജ സി സിംഗും ചേര്‍ന്ന് സ്ഥാപിച്ച ഡിഎംഐ ഫിനാന്‍സില്‍ ജപ്പാനിലെ മിത്സുബിഷി അടുത്തിടെ 334 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. മുന്‍ ഡിഎഫ്‌എസ് സെക്രട്ടറി ഡികെ മിത്തലാണ് ആരോഹന്റെ ചെയര്‍മാന്‍.
ഈ കമ്ബനികളുടെ വിലനിര്‍ണ്ണയ നയത്തില്‍ അവരുടെ വെയ്റ്റഡ് ആവറേജ് ലെന്‍ഡിംഗ് റേറ്റ് (WALR) കണക്കിലെടുത്ത് നിരീക്ഷിച്ച മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകളെ അടിസ്ഥാനമാക്കിയാണ് നടപടിയെടുത്തതെന്ന് ആര്‍ബിഐ പറഞ്ഞു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഫെയര്‍ പ്രാക്ടീസ് കോഡിന് കീഴിലുള്ള വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group