ആവേശം നിറച്ച് IUVENTA -21

നടവയൽ : യുവഹൃദയങ്ങളിൽ ആവേശം വിതച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ യുവജനദിനാഘോഷം IUVENTA -21.പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ചുള്ള യുവജന ദിനാഘോഷം നടവയൽ ഹോളി ക്രോസ്സ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ദേവാലയത്തിൽ വെച്ച് 2021നവംബർ 21, ഞായറാഴ്ച്ച നടത്തപ്പെട്ടു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷനായിരുന്നു. തന്നിലേക്ക് ഒതുങ്ങാതെ സമൂഹത്തിന്റെ നാനാതുറങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവരായി യുവജനങ്ങൾ മാറണം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ ഇടയാടിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.ജീവിതത്തിലെ സുന്ദര കാലഘട്ടത്തിന്റെ മനോഹാരിതയെയും വെല്ലുവിളികളെയും ഉൾക്കൊള്ളിച്ച് യൂത്ത് ട്രെയിനർ ഫാ. മനു മൈക്കിൾ SDB സെഷൻ നയിച്ചു.മാനന്തവാടി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കുചേർന്നു. 2021പ്രവർത്തനവർഷത്തിലെ ആഗസ്റ്റ് പ്രവർത്തന മാസാചരണം,കലാ-സാഹിത്യ മത്സരം, അംഗത്വ മാസാചരണം തുടങ്ങിയ വിവിധ മത്സരങ്ങളുടെ അവാർഡുകൾ വിതരണം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. ജോസ് മേച്ചേരിയിൽ,പ്രൊവിൻഷ്യൽ സൂപ്പരിയർ സി. ജാസ്മിൻ മരിയ സിഎംസി കെസിവൈഎം രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ, ജിയോ ജെയിംസ് മച്ചുകുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ജിജിന കറുത്തേടത്ത്,അഭിനന്ദ് കൊച്ചുമലയിൽ, സി. സാലി ആൻസ് സിഎംസി, ഫാ. സന്തോഷ്‌ ഒറവാറന്തറ, അനിൽ അമ്പലത്തിങ്കൽ,സി. എൽസി,ഫാ. അഖിൽ ഉപ്പുവീട്ടിൽ,ബിബി ബിജു ചിറമ്മേൽ, സി. അനിജ സിഎംസി, തേജസ് പൂങ്കൊമ്പിൽ, ആൻമരിയ കൊങ്ങമല,രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group