സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായി ക്നാനായ കത്തോലിക്കാ കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടിക്കാഴ്ച നടത്തി

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായി മാർ റാഫേൽ തട്ടിൽ പിതാവുമായി കൂടിക്കാഴ്ച നടത്തി.

കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പി. ആർ. ഒ അഡ്വ. അജി കോയിക്കൽ എന്നിവരോടൊപ്പം മൗണ്ട് സെന്റ് തോമസിലെത്തി കൂടിക്കാഴ്ച നടത്തി.

കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ പ്രസിഡന്റ് ഫാ. ഫ്രാൻസിസ് ഇലവത്തുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ക്‌നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാധ്യക്ഷന് അജപാലന അധികാരം ലഭിക്കുന്നതിനായുള്ള അപേക്ഷ മേജർ ആർച്ചുബിഷപ്പിന്റെ കൂടി സാന്നിധ്യത്തിൽ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനെക്കുറിച്ചും മൗണ്ട് സെന്റ് തോമസിൽ നിർമ്മിക്കുന്ന ചരിത്രമ്യൂസിയത്തിൽ ക്നാനായ ചരിത്രം പൂർണ്ണമായി ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുമാണ് പ്രധാനമായും ചർച്ച നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group