കണ്ണൂർ : ആത്മീയവും ഭൗതികവുമായ മേഖലകളിൽ നേതൃത്വം നൽകുകയും കർഷകരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന മാതൃകാ വ്യക്തിത്വമാണ് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം തലശേരി സാൻജോസ് മെട്രോപോളിറ്റിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മാർ ഞറളക്കാട്ടിന്റെയും ക്രൈസ്തവ സഭയുടെയും ലക്ഷ്യം കർഷകരുടെ ഉന്നമനമാണ്. സർക്കാരിന്റെയും ലക്ഷ്യം ഇതാണ്. കർഷകരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ ഉയർത്തിക്കാട്ടുവാൻ ഞറളക്കാട്ട് പിതാവ് നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group