ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ രൂക്ഷമാകുന്നതിനിടെ ജന്മനാട്ടിൽ നിന്നുള്ള ഇറാഖി ക്രൈസ്തവരുടെ പലായനം തുടരുന്നത്തിൽ ആശങ്ക അറിയിച്ച് സഭാ നേതൃത്വം.
മുന്‍പ് ഏറെ പ്രതിസന്ധികള്‍ രാജ്യത്തു ഉണ്ടായിരുന്നെങ്കിലും വടക്കൻ ഇറാഖിലെ ബഖ്ദിദയിലുണ്ടായ ദാരുണമായ തീപിടുത്തത്തെ തുടർന്നാണ് 2023 അവസാനത്തോടെ ഈ പുതിയ കുടിയേറ്റ തരംഗം ആരംഭിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
താരതമ്യേന സുരക്ഷിതമായ കുർദിസ്ഥാൻ മേഖലയിൽ താമസിക്കുന്ന ക്രൈസ്തവരെ ബാധിക്കുന്ന തരത്തിൽ പലായനം ഇപ്പോൾ ഭയാനകമായി മാറിയിരിക്കുകയാണ്.
നിരവധി കുടുംബങ്ങൾ രാജ്യം വിട്ട് പലായനം ചെയ്യുന്നു, ഓസ്‌ട്രേലിയ പോലുള്ള വിദൂര സ്ഥലങ്ങളിലേക്ക് പോകുന്നതിന് മുമ്പ് താൽക്കാലിക അഭയം എന്ന നിലയിൽ അയൽ രാജ്യങ്ങളിൽ നിരവധി ക്രൈസ്തവര്‍ അഭയം തേടുന്നുണ്ട്. ഇസ്ളാമിക ഭീകരവാദികള്‍ ഏല്‍പ്പിച്ച മുറിവുകള്‍ കൂടാതെ ഇറാഖിനുള്ളിൽ കാലതാമസം നേരിടുന്ന ശമ്പളം, വൈദ്യുതി മുടക്കം, ജലദൗർലഭ്യം, മറ്റ് വെല്ലുവിളികൾ എന്നിവയുൾപ്പെടെ നിരവധി പ്രതിസന്ധികളുമായി ക്രൈസ്തവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group