ചങ്ങനാശേരി: അതിജീവനത്തിനായി പൊരുതുന്ന കുട്ടനാടിനു കരുത്തു പകരാൻ ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് വെബിനാർ സംഘടിപ്പിക്കും. 11ന് രാത്രി 7.30നാണ് വെബിനാർ. പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ടെജി പുതുവീട്ടിൽ അധ്യക്ഷത വഹിക്കും. ഓൺലൈൻ സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.മന്ത്രി റോഷി അഗസ്റ്റിൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കാർഷിക ശാസ്ത്രജ്ഞൻ ഡോ.കെ.ജി.പത്മകുമാർ വിഷയാവതരണം നടത്തും. തോമസ് കെ. തോമസ് എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, ഡോ. കെ.സി. ജോ സഫ്, പ്രവാസി അപ്പോസ്തലേറ്റ് അസിസ്റ്റ ഡയറക്ടർ ജിജോ മാറാട്ടുകളം, മാധ്യമപ്രവർത്തകരായ ഹരികൃഷ്ണൻ കാവാലം, കൊട്ടാരച്ചിറ, ജോസഫ് കെ. നെല്ലുവേലി എന്നിവർ പ്രസംഗിക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group