കാരുണ്യമുള്ളവരായിരിക്കാൻ കർത്താവിന്റെ കാരുണ്യം അനുഭവിച്ചറിയുക: കർദ്ദിനാൾ ടർക്സൺ

ദൈവത്തിന്റെ കാരുണ്യത്താൽ ആകർഷിക്കപ്പെടാനും നയിക്കപ്പെടാനും അനുവദിക്കുകയെന്നാൽ, ക്രിസ്തീയ തിരഞ്ഞെടുപ്പിന്റെ ഹൃദയത്തിലേക്കു മടങ്ങിപ്പോകലാണെന്ന് ഉദ്ബോധിപ്പിച്ച് വത്തിക്കാൻ സമഗ്രമാനവവികസന വിഭാഗത്തിന്റെ മുന്നദ്ധ്യക്ഷനായകർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്സൺ Peter (Kodwo Appiah Turkson)

കർത്താവിന്റെ കാരുണ്യം അനുഭവിച്ചറിയുമ്പോൾ ഒരുവൻ കാരുണ്യമുള്ളവനായിരിക്കാൻ പഠിക്കുന്നുവെന്ന് കർദ്ദിനാൾ ടർക്സൺ ഉദ്ബോധിപ്പിച്ചു.

കർത്താവേകുന്ന സാന്ത്വനത്തെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം സാന്ത്വനത്തിന്റെ സമാശ്വസിപ്പിക്കലിന്റെ അർത്ഥം സന്തോഷം നേടാൻ പ്രചോദിപ്പിക്കുകയും പ്രബോധിപ്പിക്കുകയുമാണെന്നും വിശദീകരിച്ചു.

രോഗീപരിചരണത്തിൽ മുഴുകിയിരിക്കുന്നവരെക്കുറിച്ചു പ്രത്യേകം പരാമർശിച്ച കർദ്ദിനാൾ, അവരുടെ കരങ്ങൾ ക്രിസ്തുവിന്റെ പീഡിതശരീരത്തെ സ്പർശിക്കുന്നുവെന്നും അങ്ങനെ അവർക്ക് സ്വർഗ്ഗീയ പിതാവിന്റെ കരുണാർദ്രകരങ്ങളുടെ അടയാളമായിരിക്കാൻ സാധിക്കുമെന്നും പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group