സഭാമക്കൾ നേരിടുന്ന വിശ്വാസ വെല്ലുവിളികൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെടണം : മാർ ജോസ് പുളിക്കൽ

സഭാമക്കൾ നേരിടുന്ന വിശ്വാസ വെല്ലുവിളികൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെടണമെന്നും,മാറിയ Methodology അനുസരിച്ച് വിശ്വാസ പരിശീലനത്തെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയണമെന്ന് ഉദ്ബോധിപ്പിച്ച് മതബോധന കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ.

സീറോമലബാർ മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സഭാകേന്ദ്രമായ മൗണ്ട് സെന്റ് തോമസിൽ വിവിധ രൂപതകളിലെ മതബോധന ഡയറക്ടേഴ്‌സിനെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സെമിനാറിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷൻ മെമ്പറായ മാർ ജോസഫ് അരുമച്ചാടത്ത് പിതാവ് വിശ്വാസ പരിശീലനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് സംസാരിക്കുകയും എല്ലാ ഡയറക്ടേഴ്സ് അച്ചന്മാർക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ജഗദൽപൂർ രൂപതാ ഡയറക്ടർ റവ. ഫാ. ജിൻസ് മഠത്തിപ്പറമ്പിൽ മീറ്റിംഗിൽ സംബന്ധിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു. കമ്മീഷൻ മെമ്പറായ മാർ ജോസഫ് അരുമച്ചാടത്ത്, സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ഓഫീസ് സെക്രട്ടറി റവ. ഫാ. സിജു അഴകത്ത്, വിവിധ രൂപതകളിൽ നിന്നുള്ള 21 മതബോധന ഡയറക്ടേഴ്‌സ്, ഓഫീസ് സെക്രട്ടറി സി. ജിൻസി ചാക്കോ എം.എസ്.എം.ഐ എന്നിവരും സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group