റാവൽപിണ്ടി : പാകിസ്താനിൽ കത്തോലിക്കാ ദൈവാലയം തകർക്കാൻ എത്തിയ ഇസ്ലാമിക്ക് ചാവേറുകളെ തടയുന്നതിനിടെ രക്തസാക്ഷിയായ പാക് യുവാവ് ആകാഷ് ബാഷിറിന്റെ നാമകരണ നടപടികൾക്കായുള്ള പ്രാർത്ഥനയിൽ വിശ്വാസീസമൂഹം
ലാഹോറിലെ ക്രിസ്ത്യൻ മേഖലയായ യൗഹാനാബാദിലെ സെന്റ് ജോൺസ് ദൈവാലയം ആക്രമിക്കാനെത്തിയ ചാവേറുകളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആകാഷിന് ജീവൻ നഷ്ടമായത് 2015 മാർച്ച് 15ന് ആയിരുന്നു സംഭവം.
നോമ്പുകാലത്ത്, തിരുക്കർമങ്ങളിൽ ദൈവാലയം നിറയെ ആളുകളുള്ള സാഹചര്യത്തിലാണ് ചാവേറുകൾ ആക്രമണത്തിനെത്തിയത്. പ്രവേശന കവാടത്തിൽ സുരക്ഷ ഉറപ്പാക്കാൻ ശുശ്രൂഷ ചെയ്തിരുന്ന ആകാഷ് ഓരോരുത്തരെയും പരിശോധിക്കുന്നതിനിടയിലണ് ജാക്കറ്റിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ച രണ്ടുപേർ ദൈവാലയത്തിലേക്ക് കടക്കാൻ ശ്രമിച്ചത്. ചാവേറുകളെ പിടിച്ചുനിർത്താനുള്ള ശ്രമത്തിനിടയിൽ ഉണ്ടായ സ്‌ഫോടനത്തിൽലാണ് ആകാഷ് കൊല്ലപ്പെട്ടത്.
ആകാഷിന്റെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ സെന്റ് ജോൺസ് ദൈവാലയത്തിലും അനേകർ കൊല്ലപ്പെടുമായിരുന്നു. ആകാഷിന്റെ നാമകരണ നടപടികൾ ആരംഭിക്കുമെന്ന് ലാഹോർ അതിരൂപതാ നാളുകൾക്കുമുമ്പേ പ്രഖ്യാപിച്ചിരുന്നു. പൊന്തിഫിക്കൽ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡി’ന് (എ.സി.എൻ) നൽകിയ അഭിമുഖത്തിൽ ആകാഷിന്റെ അമ്മ നാസ് ബാനോ അക്കാര്യം വീണ്ടും അവശ്യപ്പെട്ടു.
പാക്ക് വിശ്വാസി സമൂഹവും ആകാഷിന്റെ നാമകരണ നടപടിക്കായുള്ള പ്രാർത്ഥനയിലാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group