നൈജീരിയയിലെ സഹായമെത്രാന്റെ മോചനത്തിനായി പ്രാർത്ഥനയോടെ വിശ്വാസ സമൂഹം

Faith community prays for the release of the Auxiliary Bishop of Nigeria

അബുജ: നൈജീരിയയിലെ ഒവേറിയിൽ നിന്നും തട്ടിക്കൊണ്ടുപോയ സഹായ മെത്രാൻ ബിഷപ്പ് മോസസ് ചിക്വെ സുരക്ഷിതമായി മടങ്ങിവരുന്നതിനായി പ്രാർത്ഥനയോടെ വിശ്വാസ സമൂഹം. സതേൺ കാലിഫോർണിയയിൽ ആയിരുന്നു വർഷങ്ങളോളം അദ്ദേഹം വൈദികനായി ശുശ്രൂഷ ചെയ്തിരുന്നത്.

നൈജീരിയയിലെ ഇമോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഒവേറിയിൽ നിന്നും ഞായറാഴ്ച രാത്രിയിലാണ് ബിഷപ്പിനെ തട്ടിക്കൊണ്ടു പോയത്. ബിഷപ്പിന്റെ മോചനത്തിനും ജീവന്റെ സുരക്ഷിതത്വത്തിനുമായി പ്രാർത്ഥനയിലാണ് വിശ്വാസികൾ. ബിഷപ്പിന്റെ സുരക്ഷയ്ക്കായി സെന്റ് മാർക്ക്സിൽ പ്രത്യേക പ്രാർത്ഥന നടത്തി.

2019 ഡിസംബർ 12 -നാണ് അദ്ദേഹം നൈജീരിയയിലെ സഹായമെത്രാനായി അഭിഷിക്തനായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group