പാകിസ്ഥാനിൽ നൂറു വർഷം പഴക്കമുള്ള സിമിത്തേരി തകർത്തതിൽ പ്രതിഷേധവുമായി വിശ്വാസി സമൂഹം

പാകിസ്താനിലെ ലാഹോറിൽ നൂറുവർഷം പഴക്കമുള്ള ക്രിസ്ത്യൻ സിമിത്തേരി റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ തകർത്തു.

റാണ അഹ്മദ് റാസ എന്ന മുസ്ലീം റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് സിമിത്തേരി തകർത്തത്.തന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലേക്ക് റോഡ്‌ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് റാസ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഈ അതിക്രമം കാണിച്ചത്. പന്ത്രണ്ടോളം കല്ലറകള്‍ തകര്‍ക്കപ്പെട്ടുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പ്രതിഷേധവുമായി വിശ്വാസികൾ ഷെയിഖ്പുര റോഡ് ഉപരോധിച്ചു. ക്രൈസ്തവരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ സംഭവത്തില്‍ ഇടപ്പെട്ട ട്രാഫിക് പോലീസ് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.കൂടാതെ റാണ അഹ്മദ് റാസക്കെതിരേ ആഷിഖ് മാസി എന്ന ക്രൈസ്തവ വിശ്വാസി പോലീസില്‍ രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group