വത്തിക്കാൻ സിറ്റി:
കൊറോണാ മഹാമാരിയുടെ നടുവിൽ നട്ടം തിരിയുന്ന ലോകജനതയെ വിശിഷ്യ ബ്രസീലിയൻ ജനതയെ ഉത്ഥിതന്റെ സമർപ്പണത്തെ ചൂണ്ടി ധൈര്യവും പ്രത്യാശയും പകർന്ന് ഫ്രാൻസിസ് പാപ്പാ.മരണത്തെ തോൽപ്പിച്ച് ഉയർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം ഈ ദാരുണ ദിനങ്ങളെ മറികടക്കാൻനമ്മെ ഓരോരുത്തരെയും സഹായിക്കുമെന്നും മാർപാപ്പ പറഞ്ഞു. ബ്രസീലിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പയുടെ ഈ വാക്കുകൾ.13.6 മില്യൺ പേർ കോവിഡ് ബാധിതരായ ബ്രസീലിൽ ഇതുവരെ 3,61,000പേരാണ് മഹാമാരിയുടെ പിടിയിൽ പെട്ട് മരണമടഞ്ഞവർ.ഇവരെയോർത്ത് വിലപിക്കുന്ന കുടുംബങ്ങളെ തന്റെ ആത്മീയ സാമീപ്യവും മാർപാപ്പ അറിയിച്ചു.”വിടപറയാൻ കഴിയാതെയുള്ള അന്ത്യയാത്ര വിടവാങ്ങുന്നവരുടെയും ഭൂമിയിൽ അവശേഷിക്കുന്നവരുടെയും വലിയ വേദനയാണ് മരണത്തെ ജയിച്ചവനാണ് ക്രിസ്തു അതിനാൽ ഉയർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം ഈ ദാരുണമായ നിമിഷങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കും. ഉത്ഥിതനിലുള്ള പ്രത്യാശ നമുക്ക് തീർച്ചയായും കരുത്തുപകരും.യുവജനങ്ങളെയും വയോജനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും പുരോഹിതരെയും പാവപ്പെട്ടവരെയും പണക്കാരെയും എന്നല്ല സർവ്വരെയും മഹാമാരി ഒരുപോലെ ബാധിച്ച കാര്യം ഓർമിപ്പിച്ച അദ്ദേഹം മഹാമാരിയും അതുമൂലമുണ്ടാകുന്ന പ്രതിസന്ധികളെയും മറികടക്കാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group