വിശ്വാസ പരിശീലകരുടെ ഓൺലൈൻ വെബിനാറിന് തുടക്കം

വിശ്വാസപരിശീലകരുടെ ഓൺലൈൻ വെബിനാറിന് തുടക്കം.

ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന വെബിനാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ
തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസം ആകർഷകമായി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത, വിശ്വാസം അറിവിൽ വളരേണ്ടതിന്റെ പ്രാധാന്യം, നിഖ്യാ- കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിൽ നമ്മുടെ സഭയുടെ എന്നതിനെക്കാൾ കൂടുതൽ എക്യുമെനിക്കൽ തലങ്ങളിൽ പ്രാധാന്യമുണ്ട് എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ്  പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിശ്വാസം കാര്യക്ഷമമായി പകർന്നുകൊടുക്കാൻ അവ ആഴത്തിൽ പഠിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിച്ചു. കമ്മീഷൻ അംഗങ്ങളായ മാർ ലോറൻസ് മുക്കുഴി, മാർ ജോസഫ് അരുമച്ചാടത്ത് എന്നിവർ അശംസ അർപ്പിച്ച് സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group