കുട്ടികളെ ആകർഷിക്കും വിധം വിശ്വാസ പരിശീലനം നടപ്പാക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. 2023 മെയ് 2 രാവിലെ 10.00 മണിക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോമലബാർ മതബോധന ഡയറക്ടേഴ്സ് മീറ്റിംഗ് കമ്മീഷൻ ഉദ്ഗാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, വിവിധ രൂപതകളിൽ നിന്നുള്ള 23 ഡയറക്ടർമാർ, ഓഫീസ് സെക്രട്ടറി സി. ജിൻസി ചാക്കോ എം.എസ്.എം.ഐ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. മാനന്തവാടി രൂപതാ ഡയറക്ടർ റവ. ഫാ. തോമസ് കച്ചിറയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിംഗിലേക്ക് കമ്മീഷൻ സെക്രട്ടറി ഫാ.തോമസ് മേൽവെട്ടത്ത് ഏവരേയും സ്വാഗതം ചെയ്തു.
കൃത്യമായ നിർദ്ദേശങ്ങളിലൂടെയും കരുതലിലൂടെയും കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളെയും പാരന്റിംഗ് വഴി ഗുണപരമായി മാറ്റിയെടുക്കാനും രൂപതകളിൽ രക്ഷാകർതൃത്വത്തെ ദുർബലപ്പെടുത്താതെ ബലപ്പെടുത്താനും മാർ റാഫേൽ തട്ടിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. വിശ്വാസപരിശീലനം കുട്ടികൾക്ക് ഇഷ്ടഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുവാൻ ശ്രദ്ധിക്കണമെന്നും നമ്മുടെ മിഷൻ ദൗത്യത്തെ മറക്കരുതെന്നും മേജർ ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശ്വാസപരിശീലന മേഖലയിൽ നേതൃത്വം കൊടുക്കുന്നവരേയും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. കാലിക പ്രാധാന്യത്തോടെ മിശിഹായെ അവതരിപ്പിക്കാൻ കഴിയണമെന്നും സഭാമക്കൾ നേരിടുന്ന വിശ്വാസ വെല്ലുവിളികൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബെൽത്തങ്ങാടി രൂപതാ ഡയറക്ടർ റവ. ഫാ. ജോസഫ് മറ്റത്തിൽ മീറ്റിംഗിൽ സംബന്ധിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….