നിര്‍മ്മലമായ മനസ്സിന്റെ ഉടമകളായി വിശ്വാസികള്‍ മാറണമെന്ന് ഉദ്‌ബോധിപ്പിച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. തിരുവല്ല കാത്തലിക് കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. അതേസമയം, മലങ്കരസഭയ്ക്ക് ആഗോളസഭയിലില്‍ നിന്നു ലഭിച്ച മറ്റൊരു അംഗീകാരമാണ് റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍ മല്പാനെ വത്തിക്കാന്‍ ആരാധനക്രമ കമ്മീഷന്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചതിലൂടെ ലഭ്യമായതെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നേരിട്ടാണ് ജേക്കബ് മല്പാനെ നിയമിച്ചത്. ഇത് മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് വലിയൊരംഗീകാരമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുവല്ല വൈദിക മേഖലയിലെ വൈദികരുടെ സഹകാര്‍മികത്വത്തിലും സമൂഹബലി നടന്നു. തുടര്‍ന്ന് ആരംഭിച്ച സമാപന സമ്മേളനം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പുനക്കുളം, ഫാ. ഡോ. ഐസക്ക് പറപ്പള്ളില്‍, ഫാ. തെയോഫിന്‍, ഷാജി മാത്യു കളിയാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group