ജാഗ്രത.. ഹാമിൽട്ടൺ രൂപത ബിഷപ്പിന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ..

    ന്യൂസിലാൻഡ് : ഹാമിൽട്ടൺ രൂപത ബിഷപ്പ് സ്റ്റീവ് ലോവയുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നു.വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ചാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നത്.
    secretaryva, secretary12, secretary 123, തുടങ്ങിയ ഇമെയിൽ ഐഡികളിൽ നിന്നാണ്
    സഭാ നേതൃത്വത്തിൽ നിന്ന് എന്നുള്ള വ്യാജേന വ്യാജസന്ദേശം പ്രചരിക്കുന്നത് . ആളുകളുമായി ബന്ധപ്പെട്ട് വ്യക്തിപരമായ രേഖകൾ ശേഖരിക്കുന്ന ഇത്തരം ഗ്രൂപ്പുകൾ പിന്നീട് .ഡോക്ടറേറ്റ് നൽകാം, ജോലി നൽക്കാം എന്ന വ്യാജേന നിരന്തരം ഇവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നു.സഭയുടെ പേരിൽ പ്രചരിക്കുന്ന എന്നാൽ സഭായുടെ യാതൊരു ഔദ്യോഗിക അംഗീകാരവും ഇല്ലാത്ത ഇപ്രകാരമുള്ള ഇമെയിൽ സന്ദേശങ്ങളോട് ഏഷ്യൻ രാജ്യങ്ങളിലെ ആളുകൾ ജാഗ്രത പുലർതണമെന്ന് ഹാമിൽട്ടൺ രൂപതയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsApp group

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group