മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ മുതലപ്പൊഴിയിലെ ദുരന്തത്തിനെതിരേ പ്രതികരിച്ച വൈദികരെയും തീരദേശ ജനതയെയും വേട്ടയാടുന്ന സര്‍ക്കാര്‍ നടപടിയില്‍ ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. തിരുവനന്തപുരം അതിരൂപത എടുത്ത നിലപാടുകള്‍ തികച്ചും ന്യായവും ധാര്‍മികവും ആകയാല്‍ അവയോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. വികാരിജനറാള്‍ മോണ്‍. യുജിന്‍ പേരേരയ്ക്ക് എതിരായി കള്ളക്കേസെടുത്ത സംഭവം അപലപനീയമാണ്. ഇതു പിന്‍വലിക്കണം. സഭയുടെ പ്രവര്‍ത്തനങ്ങളെ താഴ്ത്തി കെട്ടാനുള്ള നീക്കം എന്ത് വില കൊടുത്തും നേരിടുമെന്ന് യോഗം വിലയിരുത്തി. വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപുരക്കൽ അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group