വ്യാജ മതപരിവർത്തന കേസ്; ബിഷപ്പിനും സന്യാസിനിക്കും ജാമ്യം

മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ ജബൽപുർ ബിഷപ്പ് ജറാൾഡ് അൽമേഡയ്ക്കും കർമലീത്ത സന്യാസ സമൂഹാംഗം സിസ്റ്റർ ലിജി ജോസഫിനും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തന ശ്രമത്തിനു വിധേയരായവരോ ബന്ധുക്കളോ പരാതി നൽകിയില്ലെന്നു കണ്ടെത്തിയാണ് ജസ്റ്റീസ് വിശാൽ ദാഗത് ജാമ്യം അനുവദിച്ചത്. സഭയുടെ കീഴിൽ കാന്തി ജില്ലയിൽ പ്രവർത്തിക്കുന്ന ആശാകിരൺ എന്ന അനാഥാലയത്തിലെ കുട്ടികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേർക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോയുടെ പരാതിയെത്തുടർന്ന് മേയ് 30 ന് കത്നി ജില്ലയിലെ മാധവ് നഗർ സ്റ്റേഷനിലെ പോലീസാണ് (എഫ്ഐആർ) രജിസ്റ്റർ ചെയ്തത്.

എന്നാല്‍ കുറ്റാരോപണം തെളിയിക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group