ഈശോസഭാ വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചനം പ്രവാഹം. മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ഫാദർ സ്വാമിയുടെ സേവനം സ്വീകരിച്ച അനേകായിരങ്ങളുടെയും വിശിഷ്യ ഈശോസഭാ സമൂഹത്തിന്റെ വേദനയില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പങ്കുചേരുന്നുവെന്ന് ഫാ. സ്റ്റാന്‍ സ്വാമിക്കു നിത്യശാന്തി നേര്‍ന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു . ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ് ഇന്ന് , ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്നും പറഞ്ഞ ചെന്നിത്തല .
ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി.
ജ്വലിക്കുന്ന ഓര്‍മ്മയായിരിക്കും ഫാ. സ്റ്റാന്‍ സ്വാമിയെന്നും അദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തികൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു .
ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ രക്തസാക്ഷിയാണ് ഫാ.സ്റ്റാന്‍ സ്വാമിയെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
വ്യാജ ആരോപണങ്ങള്‍ ചുമത്തി ജയിലിലടച്ച ഫാ.സ്റ്റാന്‍ സ്വാമി നേരിട്ടത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും അദേഹത്തിന്റെ മരണം വീരചരമമാണെന്നും കേരളാ കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്) അയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഭീകരവിരുദ്ധ നിയമമനുസരിച്ച് തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്കു സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടതിനാൽ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group