കൊച്ചി : സംസ്ഥാനത്തെ ഓണവിപണി ലക്ഷ്യം വച്ചുകൊണ്ട് മറയൂർ ശർക്കരയെന്ന ലേബലിൽ വിറ്റഴിക്കുന്നതിൽ കൂടുതലും വ്യാജൻ.
ആന്ധ്രയിൽ നിന്നും എത്തിക്കുന്ന പഞ്ചസാര ചേർത്ത് തമിഴ്നാട്ടിൽ വ്യാപകമായി നിർമിക്കുന്ന ശർക്കരയാണ് കേരളവിപണിയിലേക്ക് കൂടുതലായും ഒഴുകുന്നത്.
ഇവ ശരീരത്തിന് ഏറെ ദോഷകരമാണ്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധനയില്ലാത്തതാണ് മാരകവിഷപദാർഥങ്ങൾ ചേർത്തു നിർമിക്കുന്ന ശർക്കര ധാരാളമായി കേരള വിപണിയിലേക്ക് എത്താൻ കാരണം.
നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഓപ്പറേഷൻ ജാഗറി എന്ന പേരിൽ വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാൽ, അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ എത്തുന്ന ശർക്കരയുടെ ഗുണനിലവാര പരിശോധന നടത്താനോ ആവശ്യമായ നടപടി സ്വീകരിക്കാനോ ഭക്ഷ്യസുരക്ഷാവകുപ്പ് തയാറാകാത്തതാണ് വിപണികളിൽ വ്യാജശർക്കര വ്യാപകമായി വിറ്റഴിക്കപ്പെടാൻ കാരണം.
മറയൂരിൽ ഒരു കിലോ ശർക്കര ഉത്പാദിപ്പിക്കാൻ കർഷകന് 81 രൂപ ചെലവ് വരുന്പോൾ തമിഴ്നാട് ശർക്കരയ്ക്ക് കിലോയ്ക്ക് 40 രൂപമാത്രമാണ് വില. ഈ ശർക്കര മൊത്തവ്യാപാരികൾ മറയൂർ ശർക്കരയെന്ന ലേബലിൽ സംസ്ഥാനത്തെ വിവിധ മാർക്കറ്റുകളിൽ എത്തിച്ച് കിലോയ്ക്ക് 80-110 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group