ന്യൂ ഡൽഹി : 2000 രൂപയുടെ വ്യാജ നോട്ടുകളേക്കാള്‍ കൂടുതലായി 500 രൂപയുടെ നോട്ടുകൾ പ്രചരിക്കുന്നുവെന്ന് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 500 രൂപ മൂല്യമുള്ള കള്ളനോട്ടുകളുടെ എണ്ണത്തില്‍ 14.4 ശതമാനത്തിന്‍റെ വര്‍ധനവ് ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം കണ്ടെത്തിയ 500 രൂപ മൂല്യമുള്ള കള്ളനോട്ടുകളുടെ എണ്ണം 91,110 എണ്ണമായിട്ടുണ്ടെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ കണ്ടെത്തിയ 2,000 രൂപ നോട്ടുകളുടെ മൂല്യം 9,806 രൂപയായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, പുതിയ പതിപ്പിലുള്ള 20 രൂപ നോട്ടുകളില്‍ കള്ള നോട്ടുകള്‍ 8.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, 10,100, 2000 രൂപയുടെ കള്ളനോട്ടുകളില്‍ 11.6 ശതമാനം കുറവുണ്ടായതായും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group