ഖുന്തി : സാരഗോയിലെ ക്ലരീഷ്യൻ മിഷനറിമാർ നടത്തുന്ന കാത്തലിക് മിഷൻ പ്രൈമറി സ്കൂളിനെതിരെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട മതപരിവർത്തന വ്യാജ വാർത്ത ദുഃഖം ഉളവാക്കുന്നുവെന്ന് ഖുന്തി ബിഷപ്പ് മാർ ബിനയ് കഡുൽന പറഞ്ഞു.സ്കൂളിൽ മതപരിവർത്തനം നടത്തി എന്ന തരത്തിൽ വ്യാജ വാർത്ത പ്രത്യക്ഷപ്പെട്ടത് വളരെ വേദനാജനകമാണെന്നും, അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ജാതിയോ മതമോ നോക്കിയല്ല ഇതുവരെ കത്തോലിക്കാ സ്ഥാപനങ്ങളിൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. മതം നോക്കാതെ തന്നെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുവാൻ സഭ കടപ്പെട്ടിരിക്കുന്നു. അതിനാൽ ഇത്തരം ഒരു ആരോപണം അടിസ്ഥാനരഹിതമാണെന്നും ഈ വാർത്ത വളരെ ദുഃഖം ഉളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1936 മുതൽ പ്രവർത്തനം ആരംഭിച്ച പ്രൈമറി സ്കൂളാണിത്.സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഒരു ഹാൾ പണിതതാണ് വാർത്തകളുടെ തുടക്കം. പുതിയതായി നിർമ്മിച്ചിരിക്കുന്ന ഹാൾ പള്ളിയാണെന്നും , ഇവിടെ മതപരിവർത്തനം നടക്കുന്നു എന്നുമാണ് മാധ്യമങ്ങളിൽ വന്ന വാർത്ത .എന്നാൽ സത്യം മറച്ചുവെച്ചുകൊണ്ടാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതെന്നും ക്രൈസ്തവ മിഷനറിമാരുടെ വിലപ്പെട്ട സേവനങ്ങളെ കരിതേച്ചു കാണിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group