അമ്മമാരിലൂടെ കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടണമെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സീറോമലബാർ മാതൃവേദിയുടെ ഗ്ലോബൽ സമ്മേളനം താമരശ്ശേരി രൂപതയുടെ കോഴിക്കോടുള്ള PMOC പാസ്റ്ററൽ സെന്ററിൽവച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാക്കൾ സഭയുടെ ശക്തിയാണെന്നും അവരുടെ പ്രാർത്ഥനയും പ്രവർത്തനവും സഭയുടെ വളർച്ചയ്ക്ക് ആവശ്യമാണെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു. ഗ്ലോബൽ മാതൃവേദിയുടെ ബിഷപ്പ് ഡെലഗേറ്റും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ പിതാവ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ഡെന്നി താണിക്കൽ സ്വാഗതം ആശംസിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group