സഭയുടെ ശക്തമായ അടിത്തറയാണ് കുടുംബങ്ങൾ: മാനന്തവാടി രൂപതാ അസംബ്ലി

സഭയുടെ ശക്തമായ അടിത്തറ കുടുംബ ങ്ങളാണെന്നും അതിനാൽ രൂപതയുടെ ജൂബിലി ആഘോഷങ്ങളിൽ കുടുംബത്തിനും ക്രൈസ്തവ കുടുംബത്തിന്റെ ആത്മീയവും ഭൗതികവുമായ കാര്യങ്ങൾക്കും മുൻതൂക്കം നല്കണമെന്ന് ഓർമിപ്പിച്ച് ആർച്ചു ബിഷപ്പ് ജോർജ് ഞരളക്കാട്ട്.

മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിനു മുന്നോടിയായി നടത്തപ്പെടുന്ന രൂപതാ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൂപതാ അസംബ്ലിയുടെ രണ്ടാം ദിവസം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ വിശ്വാസം, ആത്മീയത, വിശ്വാസപരിശീലനം, സഭയുടെ ആത്മീയനേതൃത്വം എന്നിവയും, ക്രൈസ്തവ സമുദായത്തിന്റെ ഉയർന്നുപോകുന്ന വിവാഹപ്രായം, കുറഞ്ഞുവരുന്ന ജനന നിരക്ക്, വർദ്ധിക്കുന്ന വിവാഹ മോചനങ്ങളും കുടുംബ പ്രശ്നങ്ങളും, ലഹരിയുടെ വർദ്ധിക്കുന്ന ഉപഭോഗം, കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും യോഗം ചർച്ച ചെയ്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചർച്ചകൾ മൂന്ന് സെഷനുകളിലായി കർമ്മ പദ്ധതികളും അവ നടപ്പിലാക്കേണ്ട സമയക്രമവും തീരുമാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group