ക്രൈസ്തവ സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്ക് കുടുംബ കൂട്ടയ്മകള്‍ വഴിയൊരുക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി : ക്രൈസ്തവ സമൂഹത്തിന്‍റെ വളര്‍ച്ചക്ക് കുടുംബ കൂട്ടയ്മകള്‍ വഴിയൊരുക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി മുരിക്കാശ്ശേരിയില്‍ വച്ച് നടന്ന രൂപതാതല കുടുംബ കൂട്ടായ്മ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലഘട്ടത്തിന്‍റ വെല്ലുവിളികളെ നേരിടാന്‍ തക്കവിധം കുടുംബ കൂട്ടയ്മകള്‍ ശക്തമാകണമെന്നും കൂട്ടായ്മ ശക്തമാകുന്നത് ക്രൈസ്തവ സമൂഹത്തിന്‍റെ നിലനില്‍പ്പിനും വളര്‍ച്ചക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടിതരാകാത്തവര്‍ അവഗണിക്കപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. വിദ്യാഭ്യാസവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച ഉണ്ടാകണമെങ്കില്‍ സംഘടിതമായ ചൂവടുവെപ്പ് അനിവാര്യമാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു,
സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ കുടുംബകൂട്ടാമ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഉചിതമായ പ്രതികരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group