കുടുംബ പെൻഷൻ: ഭര്‍ത്താവിന് പകരം മകനെയോ മകളെയോ നാമനിര്‍ദേശം ചെയ്യാം; ഭേദഗതി പ്രാബല്യത്തില്‍

കുടുംബ പെൻഷനായി ഭർത്താവിന് പകരം മകനെയോ മകളെയോ നാമനിർദേശം ചെയ്യാൻ വനിതാ ജീവനക്കാരെയും വനിതാ പെൻഷൻകാരെയും അനുവദിച്ചുള്ള നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങ്.

പെൻഷനേഴ്സ് വെല്‍ഫെയർ ഡിപ്പാർട്ട്മെന്റ് 2021-ലെ കേന്ദ്ര സിവില്‍ സർവീസസ് (പെൻഷൻ) ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.

മുൻപ് സർക്കാർ ഉദ്യോഗസ്ഥന്റെയോ പെൻഷൻകാരന്റെയോ മരണശേഷം പങ്കാളിക്കായിരുന്നു പെൻഷൻ അനുകൂല്യം ലഭിക്കുക. ഇനി മുതല്‍ വനിതകള്‍ക്ക് നേരിട്ട് മക്കളെ നാമനിർദേശം ചെയ്യാം. ജീവനക്കാരി ബന്ധപ്പെട്ട വകുപ്പിന്റെ ആസ്ഥാനത്താണ് അപേക്ഷിക്കേണ്ടത്. ജീവനക്കാരിക്ക് കുട്ടികളില്ലെങ്കില്‍ ഭർത്താവിന് പെൻഷൻ ലഭിക്കും. കുട്ടികള്‍ മാനസികവെല്ലുവിളി നേരിടുന്നവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരാണെങ്കില്‍ ജീവനക്കാരിയുടെ മരണശേഷം പെൻഷൻ ഭർത്താവിന് ലഭിക്കും. കുട്ടി പ്രായപൂർത്തിയാകുമ്പോള്‍ പെൻഷൻ കുട്ടിക്ക് ലഭിച്ചു തുടങ്ങും.

ദാമ്പത്യതർക്കം വിവാഹമോചന നടപടികളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍, ഗാർഹിക പീഡനക്കേസുകള്‍, സ്ത്രീധനത്തർക്കങ്ങള്‍ തുടങ്ങിയ കേസുകളില്‍പ്പെട്ടവർക്ക് ഇത് ഗുണകരമാകും. സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിന് അനുസൃതമായാണ് ഭേദഗതിയെന്ന് പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group