കോവിഡ് കാലത്ത് കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമായി: മാർ ജോസ് പുളിയ്ക്കൽ

Family relationships strengthened during the Covid period: Mar Jose Pulikkal

കാക്കനാട്: കോവിഡ് കാലത്ത് കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമായെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പും അന്തർദേശീയ സീറോമലബാർ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാർ ജോസ് പുളിയ്ക്കൽ. അന്തർദേശീയ സീറോ മലബാർ മാതൃവേദി ഡയറക്ടർമാരുടെ സംഗമം വെബിനാറിലൂടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-19 വെല്ലുവിളികൾക്കിടയിൽ കുടുംബാംഗങ്ങൾ കൂടുതൽ സമയം കുടുംബങ്ങളിൽ ചിലവഴിക്കുന്നതുമൂലം കുടുംബങ്ങൾക്ക് ഒരു നവജീവനുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളിലെ നഷ്ടപ്പെട്ടു പോയ മൂല്യങ്ങളും വിശ്വാസത്തിലുറച്ച ധാർമ്മികതയും തിരികെ പിടിക്കണമെന്നും സമൂഹത്തിലെ അസന്തുലിതാവസ്ഥയ്ക്കെതിരെ നിസ്സംഗത വെടിഞ്ഞ് അമ്മമാർ സാമൂഹിക ഇടപെടൽ നടത്തണമന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രസിഡൻറ് ഡോ. കെ.വി റീത്താമ്മയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അന്തർദേശീയ ഡയറക്ടർ റവ. ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ആനിമേറ്റർ സി. ഡോ. സാലി പോൾ സി.എം.സി, റോസിലി പോൾ തട്ടിൽ, അന്നമ്മ ജോൺ തറയിൽ, മേഴ്സി ജോസഫ്, റിൻസി ജോസ്, റ്റെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. څമാതൃത്വം നവയുഗ സൃഷ്ടിക്കായിچ എന്ന ആപ്തവാക്യം സ്വീകരിച്ച് വിശ്വാസജീവിതം, ശുചിത്വ സംസ്കാരം, ഭക്ഷ്യ പരമാധികാരം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളിൽ അധിഷ്ഠിതമായ പ്രവർത്തനശൈലിയാണ് എല്ലാ രൂപതകളിലും മാതൃവേദി ഈ കാലഘട്ടത്തിൽ പ്രാവർത്തികമാക്കേണ്ടത് എന്ന് യോഗം തീരുമാനിച്ചു. ഇന്ത്യയിലെ വിവിധ രൂപത ഡയറക്ടർമാർ വെബിനാറിൽ പങ്കെടുത്ത് സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group