സുഡാനിൽ ക്ഷാമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കടുത്ത പട്ടിണി വ്യാപകമാവുകയും രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഔദ്യോഗികപ്രഖ്യാപനം. ക്ഷാമം പ്രഖ്യാപിക്കപ്പെടണമെങ്കിൽ, ഒരു പ്രദേശത്തെ ജനസംഖ്യയുടെ 20% എങ്കിലും കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കണം. ഇന്ന് ആഫ്രിക്കയിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുകയാണ്.
2023 ഏപ്രിൽ മുതൽ, സൈനിക ഗവൺമെൻ്റിൻ്റെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം കർഷകരെ കൃഷിയിൽ നിന്നും ഭക്ഷ്യസഹായം രാജ്യത്തേക്ക് ലഭിക്കുന്നതിൽ നിന്നും തടഞ്ഞു. ക്ഷാമ പ്രഖ്യാപനം ലോകത്തിൽ നടക്കുക വളരെ വിരളമായി ആണ്. സുഡാനിൽ 30% കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്നും ഓരോ 10,000-ൽ രണ്ടുപേർ ദിവസവും പട്ടിണി അല്ലെങ്കിൽ പോഷകാഹാരക്കുറവ്, രോഗം എന്നിവയാൽ മരിക്കുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.
സുഡാൻ പട്ടിണി ഭീഷണിയിലാണെന്ന് മാസങ്ങളായി മാനുഷിക ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് മാസം മുമ്പ്, ഐ. പി. സി, ഒരു ഡസനിലധികം യു. എൻ ഏജൻസികൾ, പ്രാദേശിക സ്ഥാപനങ്ങൾ, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട സഹായ ഗ്രൂപ്പുകൾ, സുഡാൻ ഐ. പി. സി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് വെളിപ്പെടുത്തി.
ഗ്രേറ്റർ ഡാർഫർ, സൗത്ത്, നോർത്ത് കോർഡോഫാൻ, ബ്ലൂ നൈൽ, അൽ ജാസിറ, ഖാർത്തൂം എന്നീ അഞ്ച് സംസ്ഥാനങ്ങൾ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലായി 7,55,000 ആളുകൾ ക്ഷാമം അഭിമുഖീകരിക്കുകയാണ്. അതുപോലെ, എട്ടര ദശലക്ഷം ആളുകൾ അതായത് ജനസംഖ്യയുടെ 18 ശതമാനം “അടിയന്തരാവസ്ഥ’ നേരിടുകയാണ്. സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തരയുദ്ധം, ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകൾ വിട്ട് പലായനം ചെയ്യുന്നതിലേക്ക് നയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group