പ്രശസ്ത ഫ്രഞ്ച് അത്ലറ്റ് കായിക ജീവിതത്തോട് വിടപറഞ്ഞ് സന്യാസത്തിലേക്ക്

കായികജീവിതത്തിൽ തിളങ്ങി നിന്ന ഫ്രഞ്ച് അത്ലറ്റ് ആയിരുന്നു ലുഡോവിക് ഡ്യൂ. പ്രശസ്തിയുടെ നടുവിൽ നിൽക്കുമ്പോഴും ആ പ്രശസ്തികളും അവസരങ്ങളും എല്ലാം ഉപേക്ഷിച്ചു കായികജീവിതത്തോട് വിട പറയുകയാണ് അദ്ദേഹം.

സന്യാസജീവിതത്തിൻ്റെ മനോഹാരിത മനസിലാക്കിയ ലുഡോവിക് ഡ്യു ദൈവം തനിക്കു മുന്നിൽ വെളിപ്പെടുത്തിയ സന്യാസം എന്ന വലിയ വിളി സ്വീകരിക്കുന്നതിനായി ആണ് തനിക്കു ഏറെ പ്രിയപ്പെട്ടതായിരുന്ന കളിക്കളത്തോട് വിടപറയുന്നത്.

സെയിന്റ്റ്-നസെയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റനും അടുത്തിടെ ഫ്രഞ്ച് ചാമ്പ്യനുമായ ലുഡോവിക് ഡ്യു പ്രാദേശിക മാധ്യമങ്ങളോട് തൻ്റെ വ്യക്തിപരമായ തീരുമാനം പങ്കുവച്ചു. “തനിക്ക് പ്രശസ്തിയും വിജയവും കൊണ്ടുവന്ന കായികരംഗത്ത് നിന്ന് വിരമിച്ച് പുതിയ പാതയിലേക്ക് കടക്കാൻ തീരുമാനിച്ചു”.

ഏപ്രിൽ 28 -ന് തന്റെ ടീമിന്റെ ചാമ്പ്യൻഷിപ്പ് വിജയത്തെത്തുടർന്ന് 32- കാരനായ ഡ്യു, സന്യാസ ജീവിതത്തിലേക്കുള്ള തൻ്റെ തീരുമാനം വെളിപ്പെടുത്തി. അന്ന് തൻ്റെ തീരുമാനത്തെ ‘ഇത് എന്റെ ആത്മാവിൻ്റെ ആഴങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ തീരുമാനമാണ്’ -എന്നാണ് ഡ്യൂ പറഞ്ഞത്.

വിശ്വാസമുള്ള ഒരു കത്തോലിക്കാ കുടുംബത്തിൽ നിന്ന് വരുന്ന അദ്ദേഹം കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ലഗ്രാസെയിലെ ആശ്രമത്തിലെ സന്യാസികളുമായി സംവദിക്കാൻ ഇടയായത്. ഫ്രാൻസിന്റെ തെക്ക് ഭാഗത്തുള്ള സെൻ്റ മേരി ഡി ലഗ്രാസെയുടെ ആബി ഏഴാം നൂറ്റാണ്ടിലാണ് സ്ഥാപിതമായത്. ഇന്ന്, പാരീസിൽ നിന്ന് 400 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ആശ്രമം പരമ്പരാഗത ലത്തീൻ കുർബാനയ്ക്ക് പേരുകേട്ടതായിയുരുന്നു. ഈ ആശ്രമത്തിൽ എത്തുന്നതുവരെ അദ്ദേഹത്തിന് വിശ്വാസപരമായ കാര്യങ്ങളിൽ താത്പര്യം വളരെ കുറവായിരുന്നു. “ആ സന്യാസിമാർ എന്നെ സ്വാഗതം ചെയ്യുകയും എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു.” – അദ്ദേഹം പറയുന്നു. തുടർന്നും ഈ സന്യാസിമാരുമായി പതിവ് കൂടിക്കാഴ്ച നടത്തുകയും ആശയവിനിമയം നടത്തുകയും ചെയ്തു. അതിന്റെ ഫലമായി ആണ് ഡ്യൂ സന്യാസം സ്വീകരിക്കുക എന്ന വലിയ ആഗ്രഹത്തിലേയ്ക്ക് കടന്നു വന്നത്.

“ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും അവൻ ഒരു കാര്യം മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും ഞാൻ അവനെ തിരികെ സ്നേഹിക്കണമെന്നും ഞാൻ കണ്ടെത്തി.”- അദ്ദേഹം പറയുന്നു. ഈ മാനസാന്തരം അനുഭവം ആ സ്നേഹം പകരാനുള്ള ഒരു പുതിയ പാതയിലേക്ക് അവനെ സജ്ജമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m