ഡിവൈൻ ധ്യാനകേന്ദ്രത്തിലും വിദേശങ്ങളിലും വളരെ അനുഗ്രഹീതമായി സുവിശേഷപ്രഘോഷണം നടത്തിയ അനുഗ്രഹീത വ്യക്തിത്വം ആയിരുന്നു ശ്രീ മേരി ടീച്ചർ.
ദൈവത്തിൻ്റെ ആത്മാവ് ടീച്ചറിനു നല്കിയിരുന്ന സവിശേഷ കൃപയായിരുന്നു ക്ഷമയുടെയും അനുരഞ്ജനത്തിൻ്റെയും ശുശ്രൂഷയുടെ മേഖല.
ഏകസ്ഥയായി ജീവിച്ച മേരി ടീച്ചർ തനിക്ക് പൈതൃകാവകാശമായി ലഭിച്ച സ്ഥലം ഡിവൈൻ റിട്രീറ്റു കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്കായി വിട്ടുനല്കിയിട്ടുണ്ട്. കറുകുറ്റിയിൽ ടീച്ചറിൻ്റെ വീടിനോടു ചേർന്നുള്ള 85 സെൻ്റ് സ്ഥലം ഗ്രീൻഗാർഡൻസ് സിസ്റ്റേഴ്സിന് വിട്ടുകൊടുത്തതിനാലാണ് അവിടെ അവശരായ സ്ത്രീകളെ പരിചരിക്കുന്ന കേന്ദ്രമായ അസീസി മേഴ്സി ഹോം നിലവിൽ വന്നിട്ടുള്ളത്. മാത്രമല്ല, കറുകുറ്റിയിലെ ടീച്ചറിൻ്റെ വീടുതന്നെ KCBCക്കു കീഴിലുള്ള ഏകസ്ഥകൂട്ടായ്മയുടെ കേന്ദ്രമാക്കി മാറ്റാനും ടീച്ചർ തയ്യാറായി. അതാണ് മരിയഭവൻ.
കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും ടീച്ചർ ജനസേവനം നടത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group