കടബാധ്യതയെത്തുടർന്ന് കേരളത്തിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു.
വയനാട് തിരുനെല്ലി അരണപ്പാറയിൽ പി.കെ. തിമ്മപ്പൻ (50) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച വീട് വിട്ട് പോയ തിമ്മപ്പനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും തിമ്മപ്പന് കടബാധ്യതയുണ്ടായിരുന്നതായാണ് ബന്ധുക്കൾ അറിയിക്കുന്നത്. 10 ലക്ഷത്തോളം രൂപയുടെ ബാധ്യതയുള്ളതായാണ് വിവരം. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
മെയ് ആദ്യവാരവും ജില്ലയിൽ കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group