റബര്‍ ബോര്‍ഡിലും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലും കര്ഷകന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
1947ലെ റബര്‍ ആക്ട് റദ്ദ് ചെയ്ത് പുതിയ ആക്ട് നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരടുബില്ലില്‍ കര്‍ഷകര്‍ നിര്‍ദേശങ്ങള്‍ സമയപരിധിയ്ക്കുള്ളില്‍ സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നേരിടുന്ന വിലത്തകര്‍ച്ചയില്‍ റബര്‍ കര്‍ഷകരെ സഹായിക്കുവാന്‍ ആരുമുണ്ടായില്ല. യുപിഎ ഭരണകാലത്ത് കേരളത്തില്‍ നിന്ന് എട്ടോളം മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്നിട്ടും റബര്‍ കര്‍ഷകരെ രക്ഷിക്കാനായില്ല.
റബര്‍ ആക്ട് 1947 റദ്ദ് ചെയ്ത് റബര്‍ പ്രമോഷന് ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് 2023 നിലവില്‍ വന്നാലും റബര്‍ കര്‍ഷകര്‍ ഇന്നു നേരിടുന്ന ദുര്‍വിധിക്കും ദുരവസ്ഥയ്ക്കും കുറവുണ്ടാകുകയില്ല.
റബറിന് ന്യായവില ഉറപ്പാക്കാന്‍ സാധിക്കാത്ത രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ഇരയാകുവാന് കര്‍ഷകരെ ഇനിയും കിട്ടില്ലെന്നും ജനപ്രതിനിധികളുടെ വാക്കുകളില്‍ റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group