കൊച്ചി : കാര്‍ഷിക പ്രശ്നങ്ങളും കര്‍ഷക ദ്രോഹങ്ങളും ചൂണ്ടിക്കാട്ടി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദി രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി സംസ്ഥാന സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുമെന്ന് ചെയര്മാന് ബിനോയ് തോമസ്. ജില്ലാ കളക്ടര്‍മാര്‍ മുഖേനയാണ് സര്‍ക്കാരിന് കര്‍ഷക അവകാശപത്രിക കൈമാറുന്നത്. ചിങ്ങം ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന കര്‍ഷക ദിനാചരണം കര്‍ഷകര്‍ ബഹിഷ്കരിക്കും.
അന്നേ ദിവസം കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധ സൂചകമായി കര്‍ഷകര്‍ പട്ടിണിസമരം നടത്തും. ആലപ്പുഴ കളക്ടറേറ്റിന് മുന്നില്‍ സംസ്ഥാനതല പട്ടിണി സമരം 17ന് രാവിലെ 10ന് ആരംഭിക്കും.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു, സൗത്ത് ഇന്ത്യ കണ്‍വീനര്‍ വി.സി. സെബാസ്റ്റ്യന്‍, സംസ്ഥാന ചെയര്മാന് ബിനോയ് തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പന്, ജോര്‍ജ് സിറിയക്, പി.പി. ജോസഫ്, ജോണ്‍ ജോസഫ്, ജോയി കണ്ണഞ്ചിറ, ജോര്‍ജ് ജോസഫ് വാതപ്പള്ളി, കെ. റോസ് ചന്ദ്രന്, മനു ജോസഫ്, മാര്ട്ടിന് തോമസ്, ആയംപറമ്പ് രാമചന്ദ്രന്, സി.ടി. തോമസ്, ഉണ്ണികൃഷ്ണന് ചേര്‍ത്തല, ജോയ് കണ്ണാട്ടുമണ്ണില്‍, വി.ജെ. ലാലി, വര്‍ഗീസ് കൊച്ചുകുന്നേല്‍, അപ്പച്ചന് ഇരുവേലില്‍, ഷാജി തുണ്ടത്തില്‍, അപ്പച്ചന് തെള്ളിയില്‍, ജോര്‍ജ് പള്ളിപ്പാടന്‍, ജിനറ്റ് മാത്യു, ജോബി വടാശേരി, എം.എ. ബാലകൃഷ്ണന്, സജീഷ് കുത്താമ്പൂര്‍, സിറാജ് കൊടുവായൂര്‍, പി.ജെ. ജോണ്‍, സി.പി. അഷ്റഫ്, സണ്ണി തുണ്ടത്തില്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ഷുക്കൂര്‍ കണാജെ, ഷാജി കാടമന എന്നിവര്‍ 14 ജില്ലകളിലെ കര്‍ഷക അവകാശപത്രികാ സമര്‍പ്പണത്തിന് നേതൃത്വം നല്‍കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group